പോണ്ടിച്ചേരി തെലുങ്കാനെയെ തളച്ചു, രണ്ട് ഗോളിന് ജയിച്ചാൽ കേരളം മുന്നോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫിയിൽ കേരളത്തിന് അനുകൂലമായ ഫലം. ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയിൽ പിടിച്ചു. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇതോടെ കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രതീക്ഷ സജീവമായി. ഇന്ന് ഉച്ചയ്ക്ക് 2.30ന് സർവീസസിനെ നേരിടുന്ന കേരളം 2 ഗോൾ വ്യത്യാസത്തിൽ എങ്കിലും സർവീസസിനെ തോൽപ്പിച്ചാൽ കേരളം ഫൈനൽ റൗണ്ടിലേക്ക് കടക്കും.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞ കേരളത്തിന് ഇപ്പോൾ രണ്ടു പോയന്റാണ് ഉള്ളത്. ഇന്നത്തെ സമനിലയോടെ 5 പോയന്റുമായി തെലുങ്കാന ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്. സർവീസസിന് മൂന്ന് പോയന്റും, രണ്ട് സമനില മാത്രമുള്ള കേരളത്തിന് രണ്ട് പോയന്റും പോണ്ടിച്ചേരിക്ക് 2 പോയന്റുമാണ്. കേരള ജയിച്ചാൽ കേരളത്തിനും തെലുങ്കാനയ്ക്കും 5 പോയന്റ് വീതമാവും. അപ്പോൾ ഗോൾ ഡിഫറൻസാകും വിധിയാവുക. ഇപ്പോൾ +1 ആണ് തെലുങ്കാനയുടെ ഗോൾ ഡിഫറൻസ്. 0 ആണ് കേരളത്തിന്റെ ഗോൾ ഡിഫറൻസ്. അതുകൊണ്ട് തന്നെ രണ്ട് ഗോൾ ജയം കേരളത്തെ ഫൈനൽ റൗണ്ടിൽ എത്തിക്കും.