മെസ്സി എന്നൊരു അത്ഭുതം ഇല്ലായെങ്കിൽ ബാഴ്സലോണ നാണം കെട്ടേനെ. നൂകാമ്പ് എന്ന തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ ഇന്ന് ബാഴ്സലോണ വിജയിക്കാൻ കഴിയാതെ കയറിയിരിക്കുകയാണ്. വലൻസിയക്ക് എതിരെ ഇറങ്ങിയ ബാഴ്സലോണ 2-2 എന്ന സമനില ആണ് വഴങ്ങിയത്. ഒരു ഘട്ടത്തിൽ വലൻസിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയതായിരുന്നു. അവിടെ നിന്ന് മെസ്സി ഒറ്റക്ക് നിന്ന് പൊരുതി ബാഴ്സയെ തോൽവിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.
തുടക്കത്തിൽ ഗമേരോയുടെയും പരേഹോയുടെയും ഗോളുകളുടെ മികവിൽ 2-0 എന്ന സ്കോറിൽ വലൻസിയ എത്തി. പക്ഷെ പരാജയപ്പെടാൻ മെസ്സിക്ക് താല്പര്യം ഉണ്ടായിരുന്നു. 39ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മെസ്സി ആദ്യം തിരിച്ചടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ഒരു ഗംഭീര ഗോളിലൂടെ മെസ്സി തന്നെ ബാഴ്സക്ക് സമനിലയും നേടിക്കൊടുത്തു. വിജയ ഗോളിനായി ബാഴ്സലോണ ആഞ്ഞു ശ്രമിച്ചു എങ്കിലും അത് കണ്ടെത്താൻ അവർക്കായില്ല.
22 മത്സരങ്ങളിൽ നിന്ന് ബാഴ്സക്ക് 50 പോയന്റാണ് ഇപ്പോൾ ഉള്ളത്. അടുത്ത മത്സരം അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചാൽ ബാഴ്സലോണയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 3 പോയന്റായി കുറയും.