കെയ്ലർ നവാസിനെ ആഴ്സണൽ വാങ്ങില്ല

Newsroom

റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്ലർ നവാസ് ആഴ്സണലിലേക്ക് എത്തുമെന്ന അഭ്യൂഹത്തിൽ ആഴ്സണൽ പരിശീലകൻ ഉനായ് എമിറെയുടെ പ്രതികരണം. ചെൽസിയിൽ നിന്ന് ബെൽജിയം ഗോൾകീപ്പർ കോർട്ടുവ എത്തിയത് മുതൽ നവാസിന് ബെഞ്ചിലാണ് സ്ഥാനം. ഇതുകൊണ്ട് താരം ഈ ജനുവരിയിൽ ക്ലബ് വിടുമെന്ന് സൂചനകൾ നൽകിയിരുന്നു. എന്നാൽ ആഴ്സണൽ ആയിരിക്കില്ല നവാസിനെ വാങ്ങാൻ പോകുന്നത് എന്ന് ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ പറഞ്ഞു.

തന്റെ ടീമിൽ ഇപ്പോൾ ഉള്ള മൂന്ന് ഗോൾകീപ്പർമാരിൽ തന്നെ താൻ സന്തോഷവാൻ ആണെന്നും ഇനി ഇപ്പോൾ പുതിയ ഗോൾകീപ്പറെ വേണ്ടെന്നും എമിറെ പറഞ്ഞു. നവാസിന്റെ പേര് ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീറ്റർ ചെകും, ലെനോയുമാണ് ഇപ്പോൾ ആഴ്സണലിന്റെ ഗോൾകീപ്പർമാർ. ചെക്കിൽ നിന്ന് ലെനോ ഗോൾകീപ്പർ സ്ഥാനം സ്ഥിരമായി സ്വന്തമാക്കി എങ്കിലും ലെനോയും അടുത്തിടെ നിരാശാജനകമായ പ്രകടനമാണ് ഗോൾ പോസ്റ്റിന് മുന്നിൽ കാഴ്ചവെക്കുന്നത്.