ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കി മിലാൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരം ലൂക്കാസ് പാക്വറ്റയെയാണ് ഇറ്റാലിയൻ ക്ലബായ എ.സി മിലാൻ സ്വന്തമാക്കിയത്. ഫ്ലാമെങ്കോയിൽ നിന്നും 35 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ യുവതാരത്തെ സ്വന്തമാക്കിയത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലാണ് ബ്രസീലിയൻ താരം ഇറ്റലിയിൽ എത്തിയത്. ഇറ്റാലിയൻ സൂപ്പർ കപ്പിൽ യുവന്റസിനെതിരെ മിലാനു വേണ്ടി സൗദിയിൽ കളത്തിൽ ഇറങ്ങാനൊരു അവസരം യുവതാരത്തിനുണ്ട്.

പക്വെറ്റ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും താരം കളിച്ചു. റഷ്യന്‍ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.