സ്പാനിഷ് താരം സെസ്ക് ഫാബ്രിഗസ് ഇന്നലെ ചെൽസിക്ക് വേണ്ടി സബ്ബായി ഇറങ്ങിയപ്പോൾ ഒരു പുതിയ നേട്ടത്തിൽ എത്തി. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബുകൾക്കായി അഞ്ഞൂറ് മത്സരങ്ങൾ എന്ന നേട്ടത്തിലാണ് ഫാബ്രിഗാസ് എത്തിയത്. ഇന്നലെ സതാമ്പ്ടണുമായുള്ള മത്സരത്തിലായിരുന്നു ഫാബ്രിഗാസ് ഈ നേട്ടത്തിൽ എത്തിയത്. ആഴ്സണലിനും ചെൽസിക്കും ഒപ്പം ബൂട്ട് കെട്ടിയാണ് ഫാബ്രിഗാസ് ഈ നേട്ടത്തിൽ എത്തിയത്.
പ്രീമിയർ ലീഗിൽ നൂറിൽ അധികം അസിസ്റ്റും 50ൽ അധികം ഗോളുകളും ഉള്ള നാലു താരങ്ങൾ ഒരാളാണ് ഫാബ്രിഗാസ്. പ്രെമെഇയർ ലീഗ് അസിസ്റ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ് ഫാബ്രിഗാസ്. ആഴ്സണൽ വിട്ട് മുമ്പ് ബാഴ്സലോണയിൽ പോയിരുന്ന ഫാബ്രിഗാസ് പിന്നീട് വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരിച്ചുവരികയായിരുന്നു. ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടങ്ങളും ഫാബ്രിഗാസ് നേടിയിട്ടുണ്ട്.
ഫാബ്രിഗാസിന്റെ അഞ്ഞൂറ് മത്സരങ്ങൾ എന്ന നേട്ടത്തിൽ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ട് എങ്കിലും അഞ്ഞൂറാം മത്സരം ചിലപ്പോൾ ഇംഗ്ലണ്ടിലെ ഫാബ്രിഗാസിന്റെ അവസാന മത്സരം ആകും. താരം ചെൽസി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഫ്രഞ്ച് ക്ലബായ മൊണാക്കോ ഫാബ്രിഗാസിനായി രംഗത്ത് ഉള്ളതായാണ് വിവരങ്ങൾ. മൊണാക്കോ പരിശീലകൻ ഹെൻറി ഫാബ്രിഗാസുമായി നേരിട്ട് ബന്ധപ്പെട്ട് കരാർ ഉറപ്പിച്ചെന്നും വാർത്തകൾ ഉണ്ട്.