റൊണാൾഡോയും വാറും യുവന്റസിനെ രക്ഷിച്ചു, യുവന്റ്സിന് ഇറ്റലിയിൽ പുതിയ ചരിത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ അപരാജിത കുതിപ്പ് കാക്കാൻ റൊണാൾഡോ മതിയാകും. ഇന്നു സാമ്പ്ഡോറിയയുടെ ശക്തമായ വെല്ലുവിളിയെ യുവന്റസ് നേരിട്ടത് റൊണാൾഡോയുടെ ഇരട്ട ഗോളുകളിലൂടെ ആയിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസ് വിജയിച്ചു. ഇന്നത്തെ ജയം ഇറ്റാലിയൻ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കത്തിനുള്ള റെക്കോർഡും യുവന്റസിന് നേടിക്കൊടുത്തു.

ഈ ജയം യുവന്റസിനെ 53 പോയന്റിൽ എത്തിച്ചു. ലീഗിലെ ആദ്യ 19 മത്സരങ്ങളിൽ 53 പോയന്റ് എന്നത് ഒരു പുതിയ ചരിത്രമാണ്. ഇന്നത്തെ കളിയിൽ മൂന്നാം മിനുട്ടിൽ തന്നെ റൊണാൾഡോ യുവന്റസിനെ മുന്നിൽ എത്തിച്ചു. ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഗംഭീര സ്ട്രൈക്കിൽ നിന്നായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. പക്ഷെ 33ആം മിനുട്ടിൽ വാറിന്റെ വിധി എഴുത്തിലൂടെ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സീനിയർ താരം ക്വാഗ്ലിയരേല സാമ്പ്ഡോറിയക്ക് സമനിലനേടിക്കൊടുത്തു.

രണ്ടാം പകുതിൽ ഒരു വാർ വിധി തന്നെ യുവന്റസിനും പെനാൾട്ടി നൽകി. കിക്ക് എടുത്ത റൊണാൾഡോ ലക്ഷ്യം തെറ്റിക്കാതെ വീണ്ടു യുവന്റസിനെ ലീഡിൽ എത്തിച്ചു. കളിയുടെ 91ആം മിനുട്ടിൽ യുവന്റസിനെ ഞെട്ടിച്ചു കൊണ്ട് സാപ്നോര സാമ്പ്ഡോറിയക്കായി സമനില ഗോൾ നേടിയതായിരുന്നു. പക്ഷെ ആ ഗോളിലും വാറിന്റെ വിധി വന്നു. താരം ഓഫ്സൈഡ് ആയിരുന്നു എന്നായിരുന്നു വിധി. പരാജയപ്പെട്ടു എങ്കിലും ഇന്ന് സാമ്പ്ഡോറിയ യുവന്റസിനെ വെള്ളം കുടിപ്പിച്ചു എന്ന് പറയാം.