ഐ ലീഗിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഐസോളിനെയാണ് ഇന്ന് ഗോകുലം നേരിടുന്നത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ജയമില്ലാതെ കിതയ്ക്കുകയാണ് ഗോകുലം. നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്താണ് മലബാറിയൻസ്. ഇന്നൊരു ജയം ഗോകുലത്തിനു അത്യാവശ്യമാണ്.
അതെ സമയം ഐ ലീയിൽ ഒരു ജയം മാത്രമാണ് ഐസോൾ ഇതുവരെ നേടിയത്. വെറും ആറ് പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് അവരുടെ സ്ഥാനം. എത്രയും പെട്ടെന്ന് ആദ്യ നാലിൽ തിരിച്ചെത്താനാകും ബിനോ ജോർജ്ജിന്റെ ശ്രമം. ഇനി ഗോകുലത്തിനു മുന്നിലുള്ളത് തുടർച്ചയായ അഞ്ചു എവേ മത്സരങ്ങളാണ്. അതിനാൽ തന്നെ ഓരോ മത്സരവും സുപ്രധാനമാണ്. ഐ ലീഗിലെ കുഞ്ഞന്മാരായ ആരോസിനോട് പരാജയപ്പെട്ടത് കൊണ്ട് ഇന്ന് കരുതലോടെയാകും ഗോകുലം ഇറങ്ങുക.
കഴിഞ്ഞ മത്സരത്തെ വളരെ ലാഘവത്തോടെയാണ് ഗോകുലം കണ്ടെതെന്ന വിമർശനം ആരാധകർ ഉന്നയിച്ചിരുന്നു. അന്റോണിയോ ജർമ്മൻ ക്ലബ് വിട്ടത് ഗോകുലത്തെ സാരമായി ബാധിച്ചിട്ടുണ്ട്. താളം കിട്ടാതെ ഉലയുന്ന ആക്രമണ നിരയെ പലപ്പോളും കളിക്കളത്തിൽ കാണുവാൻ സാധിച്ചിരുന്നു. പകരക്കാരനായി ഇറങ്ങിയ ജോയൽ സണ്ടേ ഫോമിലായാൽ ഗോകുലത്തിനു ആശ്വാസമാകും. ഐ ലീഗിൽ ഒരൊറ്റ ജയം മാത്രമാണ് ഐസോൾ എഫ്സി നേടിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കിക്കോഫ്.