ഡെലെ അലിക്ക് നേരെയുള്ള കുപ്പിയേറ്‌, പോലീസ് അന്വേഷണം ആരംഭിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പ് മത്സരത്തിൽ ആഴ്‌സണൽ – ടോട്ടൻഹാം പോരാട്ടത്തിനിടെ ടോട്ടൻഹാം താരം ഡെലെ അലിക്ക് നേരെ കുപ്പിയെറിഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മത്സരത്തിന്റെ 73ആം മിനുട്ടിലാണ് അലിയുടെ നേരെ കാണികളിൽ ഒരാൾ കുപ്പി വലിച്ചെറിഞ്ഞത്. കുപ്പിയെറിഞ്ഞ ആളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണങ്ങളിൽ സഹകരിക്കുമെന്ന് ആഴ്‌സണൽ വ്യക്തമാക്കിയിട്ടുണ്ട്.

https://twitter.com/Farhaan_bwfc1/status/1075515265020903424

അലി നേടിയ ഗോളിന്റെ പിൻബലത്തിൽ ആഴ്‌സണലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ടോട്ടൻഹാം ലീഗ് കപ്പ് സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. ലീഗ് കപ്പിൽ ചെൽസിയാണ് ടോട്ടൻഹാമിന്റെ എതിരാളികൾ.

ഡിസംബർ 2 ഇതേ ഗ്രൗണ്ടിൽ വെച്ച് ടോട്ടൻഹാം ആരാധകൻ ആഴ്‌സണൽ താരം ഒബാമയാങിനെതിരെ പഴത്തിന്റെ തൊലി എറിഞ്ഞതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് പഴത്തൊലി എറിഞ്ഞ ടോട്ടൻഹാം ആരാധകനെ നാല് വർഷത്തേക്ക് ഫുട്ബോളിൽ നിന്ന് വിലക്കിയിരുന്നു.