ബെൻസീമയുടെ ഏകഗോളിൽ റയൽ ജയം, ബാഴ്സലോണയ്ക്ക് രണ്ട് പോയന്റ് മാത്രം പിറകിൽ

Newsroom

ഇന്ന് ലാലിഗയിൽ റയോ വല്ലെകാനോയെ നേരിട്ട റയൽ മാഡ്രിഡിന് ഏകഗോൾ വിജയം. അത്ര മികച്ച പ്രകടനമല്ല റയൽ മാഡ്രിഡ് ഇന്ന് നടത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ ബെൻസീമ നേടിയ ഗോളാണ് റയലിനെ ഇന്ന് രക്ഷിച്ചത്. കളിയുടെ 13ആം മിനുട്ടിലായിരുന്നു ബെൻസീമയുടെ ഗോൾ. ഈ സീസൺ ലാലിഗയിൽ ബെൻസീമ നേടുന്നാ ആറാം ഗോളാണിത്.

ആ ഗോളിന് ശേഷം കാര്യമായ ഒന്നും റയൽ മാഡ്രിഡ് ചെയ്തില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾകീപ്പർ കോർട്ടോ മികച്ച രണ്ട് സേവുകൾ നടത്തിയില്ലായിരുന്നു എങ്കിൽ റയൽ വിജയത്തോടെ കളി അവസാനിപ്പിക്കില്ലായിരുന്നു. ഇന്നത്തെ ജയം റയൽ മാഡ്രിഡിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചു. 29 പോയന്റാണ് റയലിന് ഉള്ളത്. ഒന്നാമതുള്ള ബാഴ്സലോണക്ക് 31 പോയന്റാണ് ഉള്ളത്. ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.