ഫോമിലേക്ക് മടങ്ങിയെത്താൻ ലക്ഷ്യമിട്ട് സിറ്റി ഇന്ന് എവർട്ടനെതിരെ

na

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് നിർണായക പോരാട്ടം. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്. ലീഗിൽ ചെൽസിയോട് ഈ സീസണിലെ ആദ്യ തോൽവി ഏറ്റു വാങ്ങിയ സിറ്റിക്ക് ഫോമിലേക്ക് തിരിച്ചെത്താൻ ഇന്നത്തെ മത്സരത്തിൽ ജയം നിർണായകമാണ്.

പ്രധാന താരങ്ങളുടെ പരിക്കാണ്‌ സിറ്റി പരിശീലകൻ ഗാർഡിയോള നേരിടുന്ന പ്രധാന വെല്ലുവിളി. ടീമിന്റെ അഭിവാജ്യ ഘടകമായ ഡേവിഡ് സിൽവ പരിക്ക് പറ്റി പുറത്താണ്. ഡാനിലോ, ജോൺ സ്റ്റോൺസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. അഗ്യൂറോ, ഡു ബ്രെയ്ൻ എന്നിവർ പരിശീലനത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ടെങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.

എവർട്ടൻ നിരയിൽ കാര്യമായ പരിക്കില്ല. ഇദ്രിസ് ഗുയെ നേരിയ പരിക്ക് പറ്റി പുറത്തായതോടെ ഇന്ന് കളിക്കാൻ സാധ്യത കുറവാണ്.