ആ ആരാധകൻ പറയുന്നു, “എനിക്ക് ഫുട്‌ബോൾ കാണാൻ കണ്ണുകൾ ആവശ്യമില്ല”

Roshan

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വിഡിയോ ആയിരുന്നു അന്ധനായ ഒരു ഫുട്ബാൾ ആരാധകൻ മൊഹമ്മദ് സലാ നേടിയ ഗോൾ ആഘോഷിക്കുന്നത്. ചൊവ്വാഴ്ച്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയുള്ള വിഡിയോ ആണ് വൈറൽ ആയത്. ജന്മനാ അന്ധനായ മൈക് കേർണിയാണ് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ മാനസിൽ ഇടം നേടിയത്.

അൻഫീല്ഡില് സ്ഥിരിക്കാരനായ മൈക് കൂടെയുള്ള സുഹൃത്തു വഴിയാണ് മൈതാനത്തെ നീക്കങ്ങൾ മനസിലാക്കുന്നത്. “മറ്റുള്ള ആരാധകരെ പോലെ തന്നെ ഞാനും ഫുട്ബാൾ ആസ്വദിക്കുന്നു, എനിക്ക് മൈതാനം കാണണം എന്നില്ല, എന്നിരുന്നാലും ഓരോ ഗോളും ഞാൻ ആഘോഷിക്കും” മൈക് പറയുന്നു.

26 വയസുകാരനായ മൈക് അൻഫീല്ഡില് ലിവർപൂളിന്റെ മത്സരങ്ങൾ എല്ലാം കാണാനെത്താറുണ്ട്.