ബാഴ്‌സലോണയെ മറികടക്കാനുള്ള അവസരം നഷ്ടമാക്കി സെവിയ്യ

Jyotish

ലാ ലീഗയിൽ ബാഴ്‌സലോണയെ മറികടക്കാനുള്ള അവസരം നഷ്ടമാക്കി സെവിയ്യ. സെവിയ്യ വലൻസിയ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ബാഴ്‌സയെ മറികടക്കാനുള്ള അവസരം സെവിയ്യ നഷ്ടമാക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. പാബ്ലോ സറബിയ സെവിയ്യക്ക് വേണ്ടിയും ദിയഖാബി വലൻസിയക്ക് വേണ്ടിയും ഗോളടിച്ചു.

ദിയഖാബിയുടെ ഇഞ്ചുറി ടൈം ഗോളാണ് ലീഗയിലെ ഒന്നാം സ്ഥാനം സെവിയ്യക്ക് നിഷേധിച്ചത്. ഈ സീസണിലെ ഒൻപതാമത്തെ സമനിലയാണ് ഏറെ പ്രതീക്ഷകളോടെ സീസൺ തുടങ്ങിയ വലൻസിയ ഏറ്റു വാങ്ങിയത്. പത്രണ്ടാം സ്ഥാനത്താണ് ലീഗിലിപ്പോൾ വലൻസിയ.