ജയമില്ലാതെ റോമയ്ക്ക് നാലാം മത്സരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ സ്ഥിരത കൈവരിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന റോമ ഒരിക്കൽ കൂടെ ജയമില്ലാതെ കയറിയിരിക്കുകയാണ്. ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ കലിയിരി ആണ് റോമയെ സമനിലയിൽ പിടിച്ചത്. ഈ സമനില റോമയെ വിജയമില്ലാത്ത നാലു മത്സരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. ഇന്ന് രണ്ട് ഗോളിന് മുന്നിൽ പോയ ശേഷമാണ് റോമ 2-2ന്റെ സമനില വഴങ്ങിയത്.

കളി 2-1 എന്ന് കലിയരി പിന്നിട്ട് നി
ൽക്കുന്ന സമയത്ത് രണ്ട് ചുവപ്പ് കാർഡുകൾ വാങ്ങി കലിയരി 9 പേരായി ചുരുങ്ങിയിരുന്നു‌. എന്നിട്ടും അവർ സമനില ഗോൾ ഇഞ്ച്വറി ടൈമിൽ നേടുകയായിരുന്നു. റോമയ്ക്കായി കൊലരോവും ക്രിസ്റ്റെന്റെയും ആണ് ആദ്യ ഗോൾ നേടിയത്. കലിയരിക്കായി 84ആം മിനുട്ടിൽ ഇയോനിറ്റയും, 90ആമിനുട്ടിൽ സോയുമാണ് ഗോളുകൾ നേടിയത്.

ഈ സമനില റോമയെ ഏഴാം സ്ഥാനത്തേക്ക് ഇറക്കി. 15 മത്സരത്തിൽ നിന്ന് 21 പോയന്റാണ് റോമയ്ക്ക് ഇപ്പോൾ ഉള്ളത്.