യുവന്റസ് എല്ലായ്പ്പോളും ഗോളടിക്കും – കെല്ലിയ്‌നി

Jyotish

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് എല്ലായ്പ്പോളും സ്‌കോർ ചെയ്യുമെന്ന് യുവന്റസ് ക്യാപ്റ്റൻ കെല്ലിയ്‌നി. യൂറോപ്പിലെ ഏറ്റവും മികച്ച ആക്രമണ നിര തങ്ങളോടൊപ്പം ഉള്ളപ്പോൾ എന്തായാലും എല്ലാ മത്സരത്തിലും യുവന്റസ് ഗോളടിക്കുമെന്ന് താരം പറഞ്ഞു. സ്‌കോർ ചെയ്യുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തങ്ങൾ ക്ലീൻ ഷീറ്റിനായി കൂടുതൽ പ്രതിരോധിച്ചു കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ വലൻസിയയെ പരാജയപ്പെടുത്തിയാണ് യുവന്റസ് അവസാന പതിനാറിൽ ഇടം നേടിയത്. റിനിൽ നടന്ന മത്സരത്തിൽ വലൻസിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണു തോൽപിച്ചത്. യുവന്റസിന്റെ ക്രൊയേഷ്യൻ താരം മന്സൂകിച്ച് ആണ് സ്‌കോർ ചെയ്തത്. ഗ്രൂപ്പ് ചാമ്പ്യമാരായാണ് യുവന്റസ് നോക്ക്ഔട്ടിൽ കടന്നത്.