ഓസ്ട്രേലിയയെ രണ്ടാം ടി20യില്‍ 132/7 എന്ന നിലയില്‍ പിടിച്ചുകെട്ടി ഇന്ത്യ. 19 ഓവര്‍ പിന്നിടുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. നഥാന്‍ കോള്‍ട്ടര്‍-നൈല്‍-ബെന്‍ മക്ഡര്‍മട്ട് സഖ്യം ഏഴാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തിലാണ് ഓസ്ട്രേലിയ നൂറ് കടന്നത്. 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ കോള്‍ട്ടര്‍-നൈലിനു പുറമേ ഗ്ലെന്‍ മാക്സ്വെല് 19 റണ്‍സ് നേടി.
32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും 2 വീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ കണിശതയോടെ പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടി. തന്റെ നാലോവറില്‍ നിന്ന് 20 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്. ആദ്യ രണ്ടോവറില്‍ 8 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്. ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.