സൂപ്പർ താരങ്ങൾ ഇല്ലാതെ പൂനെ, ലൈനപ്പ് അറിയാം

Newsroom

ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന എടികെയും പൂനെ സിറ്റിയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങളുമായണ് പൂനെ സിറ്റി ഇന്ന് ഇറങ്ങുന്നത്. സൂപ്പർ താരങ്ങളായ മാർസലീനോയോ അൽഫാരോയോ ഇന്ന് ലൈനപ്പിൽ ഇല്ല. സ്പെൻഷൻ കാരണമാണ് മാാർസലീനോ ഇല്ലാത്തത്. അൽഫാരോയുടെ അഭാവം എന്തു കൊണ്ടാണ് എന്ന് വ്യക്തമല്ല. ബെഞ്ചിലും അൽഫാരോ ഇല്ല. എ ടി കെ നിരയിൽ പരിക്കേറ്റ കാലു ഉചെയും ഇന്ന് ഇല്ല.

എ ടി കെ; അരിന്ദാം, ബികി, റികി, ജോൺസൺ, വിയേര, ഐബർലോങ്, കോമൽ, ലാൻസരോട്ടെ, പ്രണോയ്, ബല്വന്ത്, എവർടൺ

പൂനെ; കമൽജിത്, ഗുർജേത്, മാറ്റ്, സർതക്, മാർടിൻ, സാഹിൽ, വിയ, ആല്വിൻ, നിഖിൽ, ആഷിഖ്, റോബിൻ