യൂറോപ്പിൽ ജൈത്രയാത്ര തുടരുകയാണ് ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ്. ഈ സീസണിൽ പരാജയമറിയാതെയാണ് ലൂസിയൻ ഫാവരെയുടെ ബൊറൂസിയ ഡോർട്ട്മുണ്ട് കുതിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ പിന്നിലാക്കി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്.
യുവതാരനിരയുമായി ഇറങ്ങിയ ഡോർട്ട്മുണ്ട് സ്പാനിഷ് ജയന്റ്സായ അത്ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു തകർത്തത്. ടീമിലെ ഏക സ്ട്രൈക്കറായ ആൽക്കസർ ഇല്ലാതെയിറങ്ങിയ ഡോർട്ട്മുണ്ട് വെടിച്ചില്ലു പ്രകടനമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ പതിനെട്ടു പോയന്റാണ് ബൊറൂസിയ നേടിയത്. ഇരുപത്തിയാറു ഗോളുകൾ അടിച്ച ഡോർട്ട്മുണ്ട് നാല് ക്ളീൻ ഷീറ്റുമായി വെറും അഞ്ചു ഗോളുകൾ മാത്രമാണ് വഴങ്ങിയത്