ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ജർമ്മൻ ക്ലബ് ഡോർട്മുണ്ടിന് വിജയം. ഇന്ന് സ്പാനിഷ് ജയന്റാസി അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട ഡോർട്മുണ്ട് വൻ വിജയം തന്നെയാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ജർമ്മൻ ലീഗിലെ തങ്ങളുടെ ഫോം ചാമ്പ്യൻസ് ലീഗിലും ക്ലബ് പുറത്തെടുക്കുക ആയിരുന്നു.
ആദ്യ പകുതിയിൽ വിറ്റ്സലിന്റെ ഏക ഗോൾ മാത്രമായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. എന്നാൽ രണ്ടാം പകുതിയിൽ ആ വിടവ് വലുതായി. സിമിയോണിയുടെ ഡിഫൻസിന് പേരുകേട്ട ടീമിനെ ഡോർട്മുണ്ടിന്റെ യുവനിര കീറുമുറിച്ചു. ഗുറേറോയുടെ ഇരട്ട ഗോളുകളും സാഞ്ചൊയുടെ ഒരു ഗോളുമാണ് രണ്ടാം പകുതിയിൽ പിറന്നത്.
യുവ താരം അഷ്റഫ് ഹകിമി മൂന്ന് അസിസ്റ്റുമായി ഡോർട്മുണ്ടിനായി കളം നിറഞ്ഞു കളിച്ചു. 9 പോയന്റുമായി ഡോർട്മുണ്ട് തന്നെയാണ് ലീഗിൽ ഒന്നാമതുള്ളത്.