മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

Staff Reporter

തനിക്ക് നൽകിയ പിന്തുണക്കും സ്വീകരണത്തിനും നന്ദി പറഞ്ഞു യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമാണു യുണൈറ്റഡ് ആരാധകർക്ക് നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയത്. മത്സരത്തിൽ യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം കഴിഞ്ഞു ഗ്രൗണ്ട് വിടുമ്പോൾ “വിവ റൊണാൾഡോ” എന്ന ചാന്റ് പാടിയാണ് റൊണാൾഡോയെ യാത്രയാക്കിയത്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും ഡിബാല നേടിയ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്രോസിൽ നിന്നായിരുന്നു.  ഇത് രണ്ടാം തവണയാണ് ഓൾഡ് ട്രാഫൊർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിക്കുന്നത്. നേരത്തെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ച സമയത്ത് റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഗോളും നേടിയിരുന്നു.