രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ പിൻബലത്തിൽ മൊണാകോയെ തോൽപ്പിച്ച് ഡോർട്മുണ്ട്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഡോർട്മുണ്ടിനു തുണയായത്.
ഡോർട്മുണ്ടിന് വേണ്ടി ബ്രൂൺ ലാർസൺ ആണ് രണ്ടാം പകുതിയുടെ 51ആം മിനുട്ടിൽ ഗോളടി തുടങ്ങിയത്. തുടർന്ന് മത്സരത്തിന്റെ 72മത്തെ മിനുട്ടിൽ അൽകസറിലൂടെ ഡോർട്മുണ്ട് ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മാർക്കോ റൂയിസും കൂടി ഗോൾ നേടിയതോടെ മൊണാകോയുടെ പതനം പൂർത്തിയായി.
ചാമ്പ്യൻസ് ലീഗിലെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഡോർട്മുണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അതെ സമയം കളിച്ച രണ്ടു മത്സരനങ്ങളും പരാജയപ്പെട്ട മൊണാകോ ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി.