ഹോളണ്ടിലും ഇന്ററിന്റെ തിരിച്ചുവരവ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ഇന്റർ മിലാന് തിരിച്ചുവരവിലൂടെ വിജയം. ഇന്ന് പി എസ് വി ഐന്തോവനെ നേരിട്ട ഇന്റർ മിലാൻ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന് വിജയിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെതിരെയും സമാനമായ രീതിയിലാണ് ഇന്റർ വിജയിച്ചത്. ഇന്ന് 36ആം മിനുട്ടിലാണ് ഇന്റർ പിറകിൽ പോയത്. ലൊസാനോയുടെ പാസിൽ നിന്ന് റോസാരിയോ ആയിരുന്നു പി എസ് വിയെ മുന്നിൽ എത്തിച്ചത്.

പക്ഷെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നെ നൈംഗോളൻ ഇന്ററിന് സമനില നേടിക്കൊടുത്തു. ആ സമനില തന്ന പ്രതീക്ഷയിൽ പിടിച്ചു കയറി രണ്ടാം പകുതിയിൽ ഇന്റർ വിജയ ഗോളും നേടി. 60ആം മിനുട്ടിൽ ഇക്കാർഡി ആയിരുന്നു വിജയ ഗോൾ നേടിയത്തി. ടോട്ടൻഹാമിനെതിരെയും ഇക്കാർഡി ഗോൾ നേടിയിരുന്നു.

രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി ആറ് പോയന്റാണ് ഇപ്പോൾ ഇന്ററിന് ഉള്ളത്. ബാഴ്സലോണക്കും ഗ്രൂപ്പിൽ ഇപ്പോൾ ആറ് പോയന്റ് ഉണ്ട്.

Previous articleഅവസാന മിനുറ്റിലെ ഗോളിൽ ലിവർപൂളിനെ മറികടന്ന് നാപോളി
Next articleരണ്ടാം പകുതിയിലെ ഗോളുകളിൽ മൊണാകോയെ മറികടന്ന് ഡോർട്മുണ്ട്