ഗ്രീസ്മൻ രക്ഷകനായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം. ഇന്ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രുഗെയ്ക്ക് എതിരായ മത്സരം അത്ലറ്റിക്കോ ഒന്നിനെതിരെ മൊഇന്ന് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളുമായി ഫ്രഞ്ച് താരം ഗ്രീസ്മനാണ് കളിയിലെ താരമായത്. 28ആം മിനുട്ടിൽ ലെമാറിന്റെ പാസിൽ നിന്ന് നേടിയ ഗോളിലൂടെ ഗ്രീസ്മൻ അത്ലറ്റിക്കോ മാഡ്രിഡിനെ മുന്നിൽ എത്തിച്ചു. പക്ഷെ ബെൽജിയൻ ക്ലബ് അത്ലറ്റിക്കോയെ ഞെട്ടിച്ച് കൊണ്ട് 39ആം മിനുട്ടിൽ സമനില നേടി. ഗ്രോയന്വെൽഡ് ആണ് ബെൽജിയൻ ക്ലബിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 67ആം മിനുട്ടിലാണ് ഗ്രീസ്മൻ വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിനെ മുന്നിൽ എത്തിച്ചത്. ഡിയോഗ കോസ്റ്റയുടെ പാസിൽ നിന്നയിരുന്നു ഗ്രീസ്മന്റെ ആ ഗോൾ പിറന്നത്. രണ്ടാമത് അത്ലറ്റിക്കോയ്ക്ക് എതിരെ സമനില നേടാനുള്ള ഊർജ്ജം ബ്രുഗയ്ക്ക് ഉണ്ടായിരുന്നില്ല. 90ആം മിനുട്ടിൽ ഒരു ഗോളിലൂടെ കോകെ അത്ലറ്റിക്കോയുടെ വിജയം ഉറപ്പിച്ചു.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൂപ്പിലെ രണ്ടാം ജയമാണിത്.