തിരിച്ചുവരവിൽ ഗോളടിച്ച് ബെൻ ആർഫ, റെന്നെസിനു ജയം

Jyotish

യൂറോപ്പ ലീഗിൽ റെന്നെസിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്‌കെ ജബ്‌ളോനെക്കിനെ റെന്നെസ് പരാജയപ്പെടുത്തിയത്. ബെൻ ആർഫയുടെ ഇഞ്ചുറി ടൈം ഗോളാണ് റെന്നെസിന്റെ വിജയം ഉറപ്പിച്ചത്. ഇസ്‌മൈലാ സാറിന്റെ വോളിയിലൂടെയാണ് ആദ്യ ഗോൾ റെന്നെസ് നേടിയത്.

ഏറെ വൈകാതെ ചെക്ക് റിപ്പബ്ലിക്ക് ടീമായ ജബ്‌ളോനെക്ക് തിരിച്ചടിച്ചു. മൈക്കൽ ട്രെവണിക്കാണ് തകർപ്പൻ ഫ്രീകിക്കിലൂടെ സമനില നേടിയത്. രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയ ബെൻ ആർഫ പെനാൽറ്റി ഗോളിലൂടെ വിജയമുറപ്പിച്ചു.

കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഒരൊറ്റ മത്സരം പോലും കളിക്കാതിരുന്ന ആർഫ ഈ സീസൺ തുടക്കത്തിലാണ് റെന്നെസിൽ ചേർന്നത്. മിന്നോസിനെതിരെ ഏപ്രിൽ ൨൦൧൭ ലാണ് അവസാനമായി പിഎസ്ജിക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അന്ന് ഇരട്ടഗോളുകൾ അർഫാ നേടിയിരുന്നു. മുപ്പത്തതൊന്നുകാരനായ ഫ്രഞ്ച് താരം തിരിച്ചുവരവിന്റെ പാതയിലാണ്.