മൗറീനോക്ക് തന്നിൽ വിശ്വാസമുണ്ട്, തനിക്ക് അത് മതി : ഡാലോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിയാഗോ ഡാലോട്ട് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവ് സ്വപ്ന തുല്യമാണെന്ന് പറഞ്ഞു. കഴിഞ്ഞ‌ സീസൺ അവസാനത്തിൽ മാഞ്ചസ്റ്റർ തനിക്കായി രംഗത്തുണ്ട് എന്ന് അറിഞ്ഞിരുന്നു. പക്ഷെ അത് നടന്നപ്പോൾ വിശ്വസിക്കാനായില്ല. ഡാലോട്ട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ എക്കാലത്തെയും മികച്ച ക്ലബുകളിൽ ഒന്നാണെന്നും ഡാലോട്ട് പറഞ്ഞു. താൻ മൗറീനോയോട് സംസാരിച്ചിട്ടുണ്ട്. മൗറീനോയ്ക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അത് മതി തനിക്ക് മാഞ്ചെസ്റ്ററിൽ മികവിലെത്താനെന്നും ഡാലോറ്റ് പറഞ്ഞു. തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു.

പരിക്കിന്റെ പിടിയിലായിരുന്ന ഡാലോട്ട് കഴിഞ്ഞ ആഴ്ച യുണൈറ്റഡിന്റെ അണ്ടർ 23 ടീമിന് വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു. ഡാലോറ്റ് 79 മിനുട്ടോളം ഇന്നലെ കളിക്കുകയും ചെയ്തു. പോർട്ടോയിൽ നിന്നാണ് 19കാരനായ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.