ആഴ്‌സണലിന്റെ കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിന നാപോളിയിൽ. ഒരു വർഷത്തെ ലോൺ കരാറിലാണ് ഓസ്പിന നാപോളിയിൽ എത്തുന്നത്. ലോൺ കാലാവധിക്ക് ശേഷം ലോൺ സ്ഥിരമാക്കാനുമുള്ള സാധ്യതയും കരാറിലുണ്ട്. നാളെ ലാസിയോക്കെതിരെ നടക്കുന്ന സീരി എ മത്സരത്തിൽ തന്നെ ഓസ്പിന അരങ്ങേറ്റം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാല് വർഷത്തോളം ആഴ്‌സണലിൽ കളിച്ചതിനു ശേഷമാണു ഓസ്പിന സീരി എയിൽ എത്തുന്നത്. 2014ലാണ് താരം നീസിൽ നിന്ന് ആഴ്‌സണലിൽ എത്തുന്നത്. ആഴ്‌സണലിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച ഓസ്പിന പലപ്പോഴും ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നില്ല. ഉനൈ എംറി വന്നതിനു ശേഷം ബയേൺ ലെവർകൂസനിൽ നിന്ന് ബെൻണ്ട് ലെനോയെ ആഴ്‌സണൽ സ്വന്തമാക്കിയതയോടെ ഓസ്പിന ടീമിലെ മൂന്നാമത്തെ ഗോൾ കീപ്പറായിരുന്നു. ഇതോടെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial