ല ലീഗയുടെ പ്രസിഡന്റിനെ ശക്തമായി വിമർശിച്ച് സീരി എ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ല ലീഗയുടെ പ്രസിഡന്റിനെ ശക്തമായി വിമർശിച്ച് സീരി എ. ലുക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ അനുവാദമില്ലാതെ താരത്തെ സമീപിച്ചതിന്റെ പേരിൽ ഇന്റർ മിലാനെതിരെയും റയലിൽ നിന്നും സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ സ്വന്തമാക്കിയ യുവന്റസിന്റെ നടപടിയെയും ലാ ലീഗ പ്രസിഡണ്ട് വിമർശിച്ചിരുന്നു. ഇന്റർ മിലാനും യുവന്റസും വൃത്തികെട്ട കളികളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നടത്തികൊണ്ടിരിക്കുന്നതെന്നാണ് ലാ ലീഗ്‌ ചീഫ് ഹാവിയർ തെബാസ് പറഞ്ഞത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് സീരി എ രംഗത്തെത്തിയിരിക്കുന്നത്.

മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമിക്കുന്ന എന്ന വർത്തകൾക്കിടയിലാണ് ക്ലബ്ബിനെതിരെ പരാതിയുമായി റയൽ മാഡ്രിഡ് ഫിഫയെ സമീപിച്ചിരുന്നു. എന്നാൽ ഇറ്റാലിയൻ ഫുട്ബാളിന്റെ ഉയർച്ചയിൽ പേടിക്കുന്നവരാണ് സീരി എ യെ കുറ്റപ്പെടുത്തുന്നതെന്നും സീരി എ അറിയിച്ചു. ഫുട്ബാൾ ലോകത്ത് ഇറ്റാലിയൻ ഫുട്ബോളിനെ താറടിച്ചു കാണിക്കുന്ന ഒരു നീക്കവും അംഗീകരിക്കാനാകില്ല എന്നും സീരി എ കൂട്ടിച്ചേത്തു. യുവന്റസും ഇന്ററും അടക്കം നാല് ഇറ്റാലിയൻ ടീമുകൾ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങും. ഇറ്റാലിയൻ ഫുട്ബാളിന്റെ തിരിച്ചു വരവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial