ലോര്‍ഡ്സില്‍ മത്സരം പുനരാരംഭിച്ചു

Sports Correspondent

ലോര്‍ഡ്സില്‍ ആദ്യ ദിവസം പൂര്‍ണ്ണമായും നഷ്ടമായ ശേഷം രണ്ടാം ദിവസവും മഴ പലപ്പോഴായി വില്ലനായി എത്തിയ ദിവസം എറിഞ്ഞ 8.3 ഓവറുകളില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. 8.3 ഓവറില്‍ മഴ തടസ്സമായി എത്തുമ്പോള്‍ ഇന്ത്യ 3 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായിരുന്നു. 15 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. വിരാട് കോഹ്‍ലി 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു.

രണ്ടാം ദിവസം കളി തടസ്സപ്പെട്ട ശേഷം ഇംഗ്ലണ്ട് സമയം വൈകുന്നേരം 5 മണിയ്ക്ക് ശേഷം മത്സരം പുനരാരംഭിക്കുകയായിരുന്നു. 29.3 ഓവറുകള്‍ കൂടി ഇന്നുണ്ടാകും അല്ലെങ്കിലും ഇംഗ്ലണ്ട് സമയം രാത്രി 7.30 വരെ മത്സരം നീളുമെന്നുമാണ് അറിയുന്നത്.

മുരളി വിജയ്(0), ലോകേഷ് രാഹുല്‍(8) എന്നിവരെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയപ്പോള്‍ ചേതേശ്വര്‍ പുജാര റണ്ണൗട്ട് രൂപത്തില്‍ പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial