യുവേഫയുടെ റഫറി ചീഫ് ഓഫീസറായി റൊസെറ്റി ചുമതലയേറ്റെടുത്തു. കഴിഞ്ഞ ദിവസം കൊളീന യുവേഫ റഫറി തലവൻ സ്ഥാനം ഒഴിഞ്ഞിരുന്നു. 8 വർഷമായി യുവേഫ റഫറി തലവനായിരുന്നു കൊളീന. ഇറ്റാലിയൻ റഫറിയാണ് റൊസെറ്റി. 2010ൽ ആണ് റൊസെറ്റി റഫറിയിംഗിൽ നിന്ന് വിരമിച്ചത്. സീരി എയിലും ഇന്റർനാഷണൽ മത്സരങ്ങളിലുമായി നൂറിലധികം മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
യുവേഫയുടെ റഫറീ ചീഫ് ഓഫീസർ ആകുന്ന രണ്ടാമത്തെ ആൾ മാത്രമാണ് റൊസെറ്റി. കൊളീനയെ 2020ൽ നിയമിച്ചപ്പോൾ ആയിരുന്നു ആദ്യമായി ഇങ്ങനെയൊരു പദവി ആദ്യമായി ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാണ് കൊളീന യുവേഫ ചുമതല വിടാൻ കാരണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial