ബെംഗളൂരു എഫ് സിയുടെ സഹ പരിശീലകനായി ജെറാഡ് സരഗോസ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെ സഹപരിശീലകനായി സഹ പരിശീലകനായി സ്പാനിഷ് പരിശീലകൻ ജെറാർഡ് സരഗോസ ചുമതലയേറ്റെടുത്തു. ബെംഗളൂരുവിന്റെ മുൻ സഹപരിശീലകനായിരുന്ന കാർലെസ് ക്ലബിന്റെ മുഖ്യപരിശീലകനായതാണ് ജെറാഡ് ക്ലബിലേക്ക് എത്താൻ കാരണം. യുവേഫ പ്രൊ ലൈസൻസ് ഉള്ള പരിശീലകനാണ് സരഗോസ.

മുമ്പ് അൽ റയ്യാൻ, ലെക്വിയ, ടോർപെടൊ കുട്ടൈസി, ലോകോമെറ്റീവ്, എസ്പാനിയോൾ എന്നീ ക്ലബുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ സൂപ്പർ ലീഗിൽ എത്തുന്നതിൽ സന്തോഷം ഉണ്ടെന്നും, തന്റെ മികച്ചത് താൻ ക്ലബിനായി നൽകുമെന്നും ജെറാഡ് പറഞ്ഞു. ഇപ്പോൾ പ്രീസീസണായി സ്പെയിനിൽ ഉള്ള ബെംഗളൂരു എഫ് സി ടീമിനൊപ്പം ഇദ്ദേഹവും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial