മുഹമ്മദ് റാഫിയുടെ സഹോദരങ്ങൾ ഷാഫിയും റാസിയും ഇനി ഷൂട്ടേഴ്സ് പടന്നയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ താരം മുഹമ്മദ് റാഫിയുടെ ഇരട്ട സഹോദരൻമാരായ മുഹമ്മദ് റാസിയും മുഹമ്മദ് ഷാഫിയും ഇത്തവണ സെവൻസ് സീസണിൽ ഷൂട്ടേഴ്സ് പടന്നയ്ക്കായി കളിക്കും. ഇത്തവണ സെവൻസിൽ സജീവ മുന്നേറ്റം നടത്താൻ ഒരുങ്ങുന്ന ഷൂട്ടേഴ്സ് ഈ മിന്നും താരങ്ങളെ ടീമിലേക്ക് എത്തിക്കുകയായിരുന്നു‌.

മുൻ സന്തോഷ് ട്രോഫി താരമാണ് മുഹമ്മദ് റാസി. റാസി കെ എസ് ഇ ബിയുടെയും താരമാണ്. മുൻ എയർ ഇന്ത്യാ താരമാണ് മുഹമ്മദ് ഷാഫി. മുമ്പ് ഹിറ്റാച്ചി തൃക്കരിപ്പൂരുനു വേണ്ടിയും സെവൻസ് കളത്തിൽ ഇരുവരും ഇറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial