മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആരാകുമെന്ന് സൂചന നൽകി മൗറീനോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സ്ഥിരം ക്യാപ്റ്റൻ ആരാകുമെന്ന് സൂചന നൽകി മാഞ്ചസ്റ്റർ പരിശീലകൻ മൗറീനോ. കഴിഞ്ഞ വർഷം മൈക്കിൾ കാരിക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം ക്യാപ്റ്റൻ. കാരിക്ക് വിരമിച്ചതോടെ യുണൈറ്റഡ് റൈറ്റ് ബാക്ക് അന്റോണിയോ വലൻസിയ ക്യാപ്റ്റൻ ആം ബാൻഡ് അണിയുമെന്ന് മൗറീനോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കാരിക്ക് ഇല്ലാത്തപ്പോഴൊക്കെ വലൻസിയ ആയിരുന്നു യുണൈറ്റഡ് ക്യാപ്റ്റൻ. ഇപ്പോൾ ഉള്ള യുണൈറ്റഡ് ടീമിൽ ഏറ്റവും കൂടുതൽ കാലമായി ടീമിനൊപ്പം ഉള്ളതും വലൻസിയ ആണ്. വലൻസിയ സ്ഥിരം ക്യാപ്റ്റൻ ആകുമെന്നും വലൻസിയ ഇല്ലാത്തപ്പോൾ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ആശ്ലി യങ്, സ്മാളിംഗ്, മാറ്റ, മാറ്റിച് തുടങ്ങിയവർ ഉണ്ട് എന്നും മൗറീനോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement