22 ഗോളുകൾ!!!! എവർട്ടന്റെ പ്രീസീസണ് ഗംഭീര തുടക്കം

Roshan

എവർട്ടന്റെ പ്രീസീസൺ പോരാട്ടങ്ങൾക്ക് ഇതിലും മികച്ച ഒരു തുടക്കം ലഭിക്കാനില്ല. ATV അറിനയിൽ അക്ഷരാർത്ഥത്തിൽ ഗോൾ മഴയായിരുന്നു, ഓസ്ട്രിയൻ ക്ലബ് ATV ഐർഡ്നിങ്ങിനെ എതിരില്ലാത്ത 22 ഗോളുകൾക്ക് ആണ് എവർട്ടൻ നാണം കെടുത്തിയത്. എവർട്ടനിൽ പുതുതായി ചുമതലയേറ്റെടുത് മാർക്കോ സിൽവയുടെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്.

എവർട്ടന് വേണ്ടി മിറല്ലാസ് അഞ്ചു ഗോളുകൾ നേടിയപ്പോൾ ടോസണും നിയാസ്സയും നാലു ഗോളുകൾ വീതം നേടി. കീൻ, ബൈനസ്, ലൂക്മാൻ എന്നിവർ മൂന്ന് ഗോളുകൾ വീതവും നേടി. രണ്ടു ഗോൾ വ്ലാസിക്കിന്റെ വകയായിരുന്നു. ഒരു ഗോൾ ഐർഡ്നിങ്ങിന്റെ തന്നെ പ്രതിരോധനിര താരം സെല്ഫ് ഗോളിലൂടെ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial