അവസാനം വിരാട് കോഹ്ലി സ്റ്റബ്ബിങിലൂടെ പുറത്തായി

Roshan

ഏഴു വർഷത്തിന് ശേഷം, 312 ഇന്നിങ്‌സുകൾക്കും ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങ്ങിലൂടെ പുറത്തായി. ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദിൽ റാഷിദിന്റെ ബോളിൽ ജോസ് ബട്ട്ലർ ആണ് കൊഹ്‌ലിയെ പുറത്താക്കിയത്. 82 പന്തിൽ 75 റൺസെടുത്ത കോഹ്ലി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.

കഴിഞ്ഞ ഏഴുവര്ഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്റ്റാമ്പ് ചെയ്തു പുറത്താവുന്നത്. ഇതിനിടയിൽ ഏകദിനം, ടെസ്റ്റ്, ടി20 ഫോര്മാറ്റുകളിലായി കോഹ്ലി 312 ഇന്നിംഗ്‌സും പൂർത്തിയാക്കിയിരുന്നു. തന്റെ കരിയറിൽ ആകെ മൂന്നു തവണയാണ് കോഹ്ലി സ്റ്റമ്പിങ്ങിലൂടെ പുറത്തായിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial