എ ടി കെ കൊൽക്കത്തയുടെ പരിശീലകനായിരുന്ന മൊളീന ഇനി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ സ്പോർടിംഗ് ഡയറക്ടറായാണ് മൊളീനയെ നിയമിച്ചിരിക്കുന്നത്. ഫെർണാണ്ടോ ഹിയേറോ ആ സ്ഥാനം ഇനി ഏറ്റെടുക്കുന്നില്ല എന്ന് തീരുമാനിച്ചതോടെയാണ് ഈ ചുമതല മൊളീനയിൽ എത്തിയത്. നേരത്തെ സ്പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഹിയേറോ സ്പോർടിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞത്.
2016ൽ ആയിരുന്നു മൊളീന എടികെ കൊൽക്കത്തയുടെ പരിശീലക വേഷം അണിഞ്ഞത്. അന്ന് എടികെയെ ഐ എസ് എൽ ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിന് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ ആയിരുന്നു മൊളീന അന്ന് ഫൈനലിൽ തോൽപ്പിച്ചത്. മുമ്പ് വിയ്യാറയലിന്റെ പരിശീലക സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. മുൻ സ്പാനിഷ് ഇന്റർനാഷണൽ താരം കൂടിയായ മൊളീന അത്ലറ്റിക്കോ മാഡ്രിഡിനായി 180ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial