തോൽവിയിലും ചരിത്രം കുറിച്ച് സ്പെയ്ൻ

Roshan

റഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ ഒരു മികച്ച റെക്കോർഡ് തീർത്താണ് സ്പെയ്ൻ മടങ്ങുന്നത്. ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന ടീമായി മാറിയിരിക്കുകയാണ് സ്പെയ്ൻ. ഇന്നത്തെ മത്സരത്തിൽ 1114 പാസുകൾ ആണ് സ്പെയ്ൻ നടത്തിയത്. അതിൽ 90 ശതമാനവും പൂർത്തിയാക്കാൻ അവർക്കായി.

ലോകകപ്പിൽ സ്റ്റാറ്റസുകൾ സൂക്ഷിക്കാൻ തുടങ്ങിയത് മുതൽ ഇങ്ങോട്ട് ആദ്യമായാണ് ഒരു ടീം 1000ലേറെ പാസുകൾ ചെയ്യുന്നത്. 2010 ലോകകപ്പിൽ ഗ്രീസിനെതിരെ അർജന്റീന പൂർത്തിയാക്കിയ 703 പാസുകൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial