ഉറുഗ്വേ ഇന്നലെ പോർച്ചുഗലിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് പ്രവേശിച്ചപ്പോൾ ഫുട്ബോൾ ലോകം അപ്പാടെ പ്രകീർത്തിച്ചത് അവർ മത്സരത്തെ സമീപിച്ച രീതിയെ ആയിരുന്നു. ടീമിനായി മൊത്തമായി സമർപ്പിക്കാൻ തയ്യാറായായിരുന്നു ഇന്നലെ ഉറുഗ്വേ ഇറങ്ങിയത്. മധ്യനിര താരം ടൊറേറ നിലത്ത് കിടന്ന് പോർച്ചുഗൽ താരത്തിന്റെ ബൂട്ടിനെ വരെ ഭയക്കാതെ ഹെഡ് ചെയ്ത് പന്ത് അകറ്റിയത് ഇന്നലെ ഫുട്ബോൾ ലോകം കണ്ടതാണ്.
ഈ പ്രകടനത്തിനൊക്കെ ഉറുഗ്വേയെ സഹായിച്ചത് ക്യാപറ്റൻ ഗോഡിന്റെ വാകുകളാണെന്നാണ് പരിശീലകൻ ഓസ്കാർ തബാരെസ് പറഞ്ഞു. മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ടീമിനെ അഭിസംബോധനം ചെയ്ത് ഗോഡിൻ നടത്തിയ പ്രസംഗത്തിൽ ഉറുഗ്വേക്ക് ഈ മത്സരം എന്താണ് എന്നായിരുന്നു പറഞ്ഞത്. “തങ്ങൾ ഇന്ന് കളിക്കാൻ ഇറങ്ങുന്നത് ഉറുഗ്വേയിലെ തങ്ങളും അമ്മമാർക്കു വേണ്ടിയും അച്ഛനു വേണ്ടിയും പെങ്ങമ്മാർക്കു വേണ്ടിയും ആണെന്ന് ഓർക്കുക, അതുകൊണ്ട് തന്നെ ഒരു ശ്രമവും ചെറുതല്ല. ഉറുഗ്വേക്ക് ആവശ്യം ഒരോ പന്തും രക്ഷിക്കാൻ ഗ്രൗണ്ടിൽ ജീവൻ വരെ കളയാൻ തയ്യാറാകുന്നവരാണ്” എന്നായിരുന്നു ഗോഡിന്റെ വാക്കുകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial