അണ്ടർ 15 ഐ ലീഗ് ഒലേ ഓഫ് റൗണ്ടിൽ മികച്ച തുടക്കം കിട്ടിയ കേരളത്തിന്റെ ക്ലബുകൾക്ക് രണ്ടാം മത്സരത്തിൽ നിരാശ. ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം എഫ് സി, ഒഡീഷ സ്പോർട് ഹോസ്റ്റലിനോടും, എം എസ് പി മലപ്പുറം മിനേർവ പഞ്ചാബിനോടും പരാജയപ്പെട്ടു. ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകൾക്കും എം എസ് പി എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ആണ് പരാജയപ്പെട്ടത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോകുലം എഫ് സിയും എം എസ് പിയും നേർക്കുനേർ വരും. നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡി എസ് കെ ശിവജിയൻസിനെ നേരിടും. വൈകിട്ട് 3.45നാണ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

