നായകന്‍ നയിച്ചു പക്ഷേ കേരളത്തിനു ജയമില്ല

Sports Correspondent

സച്ചിന്‍ ബേബിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ കേരളത്തിനു പക്ഷേ ജയം സ്വന്തമാക്കാനായില്ല. ഇന്ന് കേരളത്തിനെതിരെ ഹൈദ്രാബാദ് 10 റണ്‍സിന്റെ ജയമാണ് സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ഹൈദ്രാബാദ് 168 റണ്‍സ് നേടിയപ്പോള്‍ കേരളം 20 ഓവറില്‍158/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. സച്ചിന്‍ ബേബി 79 റണ്‍സ് നേടി അവസാന ഓവറില്‍ മുഹമ്മദ് സിറാജിനു വിക്കറ്റ് നല്‍ി മടങ്ങി.

കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവി കിരണ്‍ ആണ് ഹൈദ്രാബാദിനായി നിര്‍ണ്ണായക പ്രകടനം നടത്തിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പുറത്താകാതെ നേടിയ 52 റണ്‍സിന്റെ ബലത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial