വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 117 പന്തില്‍ 115 റണ്‍സ് കെയിന്‍ നേടിയപ്പോള്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. ഏകദിന ടീമിലേക്ക് തിരികെ എത്തിയ മാര്‍ട്ടിന്‍ ഗുപ്ടിലിനു മടങ്ങി വരവില്‍ അര്‍ദ്ധ ശതകം 2 റണ്‍സിനു നഷ്ടമായി.

പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഫഹീം അഷ്റഫ്, ഫകര്‍ സമന്‍ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial