സ്കൈ ബ്ലൂയെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഫിഫാ മഞ്ചേരി

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം. സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ഫിഫ മഞ്ചേരി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചത്. സ്കൈ ബ്ലൂവിനോട് സീസൺ തുടക്കത്തിൽ കനത്ത പരാജയം ഫിഫ മഞ്ചേരി നേരിടേണ്ടി വന്നിരുന്ന്. ആ കടം ഇന്നലയോടെ തീർന്നു.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളിക്കാവിന് ഇന്നലെ ജയം. എഫ് സി പെരിന്തൽമണ്ണയെ ആണ് കെ എഫ് സി വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കാളികാവിന്റെ ജയം.

ഇരിക്കൂറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടൗൺ എഫ് സി തൃക്കരിപ്പൂർ എവൈസി ഉച്ചാരക്കടവിനെ തോൽപ്പിച്ചു. എടക്കര അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെയും തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍
Next articleഅൽ മദീനയെ തോൽപ്പിച്ച് സബാൻ കോട്ടക്കൽ തളിപ്പറമ്പിൽ സെമിയിൽ