വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ നോർവീജിയൻ സ്ട്രൈക്കർ യോർഗൻ സ്ട്രാൻഡ് ലാർസണെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് നീക്കം നടത്തുന്നു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിലെത്തിക്കാനാണ് ഹാമർസ് ലക്ഷ്യമിടുന്നത്. നിലവിലെ സ്ട്രൈക്കർ നിക്ലാസ് ഫുൾക്രൂഗ് ലോൺ അടിസ്ഥാനത്തിൽ എസി മിലാനിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വെസ്റ്റ് ഹാം പുതിയ സ്ട്രൈക്കറെ തേടുന്നത്.
കഴിഞ്ഞ സീസണിൽ വോൾവ്സിനായി 14 ഗോളുകൾ നേടി തിളങ്ങിയ 25-കാരനായ ലാർസണ് ഈ സീസണിൽ പഴയ ഫോം കണ്ടെത്താനായിട്ടില്ല. 15 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള വോൾവ്സ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതും ലാർസണ് ടീമിൽ അസംതൃപ്തിയുണ്ടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ലാർസണെ സ്ഥിരമായി ടീമിലെത്തിക്കാനാണ് വെസ്റ്റ് ഹാമിന്റെ താല്പര്യം. എന്നാൽ റെലഗേഷൻ ഭീഷണി നേരിടുന്ന മറ്റൊരു ടീമിലേക്ക് മാറാൻ താരം തയ്യാറാകുമോ എന്നത് കണ്ടറിയണം.
ഏകദേശം 23 മില്യൺ പൗണ്ടിന് ടീമിലെത്തിച്ച ലാർസണെ വിട്ടുനൽകാൻ വോൾവ്സ് വലിയ തുക ആവശ്യപ്പെടാനാണ് സാധ്യത.









