മാഞ്ചസ്റ്റർ യുണൈറ്റഡ്, 18-കാരനായ സ്‌ട്രൈക്കർ ചിഡോ ഒബിയെ ജനുവരിയിൽ ലോണിന് വിടാൻ തയ്യാറെടുക്കുന്നു.
കഴിഞ്ഞ വർഷം ആഴ്‌സണലിൽ നിന്നുള്ള പ്രൊഫഷണൽ കരാർ വേണ്ടെന്ന് വെച്ചാണ് ഒബി യുണൈറ്റഡിൽ എത്തിയത്.
അണ്ടർ-18 വിഭാഗത്തിൽ 18 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ താരം, ഈ സീസണിൽ യുണൈറ്റഡിന്റെ യൂത്ത് തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അണ്ടർ-18 മത്സരങ്ങളിൽ 10 കളികളിൽ നിന്ന് 12 ഗോളുകളും അണ്ടർ-21 മത്സരങ്ങളിൽ 19 കളികളിൽ നിന്ന് 7 ഗോളുകളും താരം നേടിയിട്ടുണ്ട്.
ഒബിക്കും സഹതാരങ്ങളായ അയ്ഡൻ ഹെവൻ, ഡീഗോ ലിയോൺ എന്നിവർക്കുമായി ലോൺ അവസരങ്ങൾ യുണൈറ്റഡ് നോക്കുന്നുണ്ട്.
ഈ സീസണിൽ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ ഈ മൂന്ന് താരങ്ങൾക്കും അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.