മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ മധ്യനിരയിൽ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ മാനുവൽ ഉഗാർതയുടെ ക്ലബ്ബിലെ ദിനങ്ങൾ എണ്ണപ്പെട്ടതായി റിപ്പോർട്ട്. കാർലോസ് ബലേബ, ആദം വാർട്ടൺ, എലിയറ്റ് ആൻഡേഴ്സൺ തുടങ്ങിയ മികച്ച താരങ്ങളെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഈ പുതിയ കളിക്കാർ ടീമിലെത്തുന്നതോടെ, സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ക്ലബ്ബ് കണ്ടെത്തിയ പത്ത് കളിക്കാരിൽ ഉഗാർതയും ഉൾപ്പെടുമെന്നാണ് സൂചന.
പതിനാറ് മാസം മുമ്പ് 50 മില്യൺ പൗണ്ടിലധികം നൽകി പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് യുണൈറ്റഡ് ടീമിലെത്തിച്ച ഉറുഗ്വേ താരമാണ് ഉഗാർത. എന്നാൽ നിലവിലെ പരിശീലകന്റെ കീഴിൽ താരത്തിന് ടീമിൽ അധികം അവസരം കിട്ടാറില്ല. അവസരം കിട്ടിയ മത്സരങ്ങളിൽ തിളങ്ങാനും ആയില്ല.