ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇതോടെ വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ താരം ലഭ്യമാകും. 16 സീസൺ നീണ്ട ഐപിഎൽ കരിയറിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളാണ് അശ്വിൻ നേടിയത്.
ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ക്രിക്കറ്റ് ബോർഡിനും നന്ദി അറിയിച്ചുകൊണ്ട്, “ഒരു ഐപിഎൽ ക്രിക്കറ്റർ എന്ന നിലയിലുള്ള എന്റെ സമയം ഇന്ന് അവസാനിക്കുന്നു, എന്നാൽ വിവിധ ലീഗുകളിലെ ഒരു പര്യവേഷകൻ എന്ന നിലയിലുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുന്നു” എന്ന് അശ്വിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഐപിഎല്ലിൽ നിന്നും നേരത്തെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനാൽ, ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് (BBL), ദക്ഷിണാഫ്രിക്കയിലെ SA20, ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ്, കരീബിയൻ പ്രീമിയർ ലീഗ് (CPL) തുടങ്ങിയ വിദേശ ടി20 ലീഗുകളിൽ ക്ലബ്ബുകളുമായി കരാർ ഒപ്പിടാൻ അശ്വിന് കഴിയും.