ഇപാംക്റ്റ് പ്ലേയറായി ഇറങ്ങി ടീമിന്റെ വിജയ ശൽപിയായി മുഹമ്മദ് കൈഫ്

Newsroom

1000251764
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആലപ്പി റിപ്പിൾസിനെ വിജയത്തിലേക്ക് നയിച്ചത് മുഹമ്മദ് കൈഫിന്റെ ഒറ്റയാൾ പ്രകടനം. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആലപ്പിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ വന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി മുഹമ്മദ് കൈഫ് ക്രീസിൽ ഉറച്ചുനിന്നു. 30 പന്തുകൾ നേരിട്ട കൈഫ്, ഒരു ഫോറും ഏഴ് കൂറ്റൻ സിക്സറുകളുമടക്കം 66 റൺസാണ് അടിച്ചുകൂട്ടിയത്. കൈഫിന്റെ ഈ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

1000251771

12ആം ഓവറിലായിരുന്നു കൈഫ് ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ്. ജയിക്കാൻ വേണ്ടത് 50 പന്തുകളിൽ 94 റൺസ്. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ സിക്സുകളിലൂടെ കൈഫ് സ്കോറുയർത്തി. ആറാം വിക്കറ്റിൽ അക്ഷയ് ടി കെയുമായി ചേർന്ന് കൈഫ് 72 റൺസാണ് കൂട്ടിച്ചേർത്തത്. പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന കൈഫ്, രാഹുൽ ചന്ദ്രന് പകരക്കാരനായി ഇറങ്ങിയാണ് ടീമിന്റെ രക്ഷകനായത്.