തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2025-ലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്, അദാനി തിരുവനന്തപുരം റോയൽസിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയൽസ് 97 റൺസിന് എല്ലാവരും പുറത്തായി. കൊച്ചിക്കുവേണ്ടി അഖിൻ സത്തർ, മുഹമ്മദ് ആശിഖ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി.

98 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 11.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം നേടി. 30 പന്തിൽ നിന്ന് 50* റൺസ് നേടിയ ക്യാപ്റ്റൻ സാലി സാംസണിന്റെ പ്രകടനമാണ് കൊച്ചിയുടെ വിജയം അനായാസമാക്കിയത്. ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഇത് മികച്ച തുടക്കമാണ്. സഞ്ജു സാംസൺ ഇന്ന് ടീമിൽ ഉണ്ടായിരുന്നു എങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നില്ല.