ടോട്ടനം ഹോട്ട്‌സ്പർ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ റൊമേറോ ക്ലബ്ബുമായി പുതിയ നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇതോടെ 2029 വരെ റൊമേറോ ടോട്ടനത്തിൽ തുടരും എന്ന് ഉറപ്പായി. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. റൊമേറോയെ സ്പർസ് കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻ ആയും പ്രഖ്യാപിച്ചിരുന്നു.

2021-ൽ അറ്റ്ലാന്റയിൽ നിന്ന് ടോട്ടനത്തിൽ എത്തിയതിന് ശേഷം 27-കാരനായ റൊമേറോ പ്രീമിയർ ലീഗിലെ മികച്ച സെന്റർ ബാക്കുകളിലൊരാളായി അതിവേഗം വളർന്നു. കഴിഞ്ഞ സീസണിൽ ടീമിൻ്റെ യൂറോപ്പ ലീഗ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.