അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ജേക്കബ് ബെഥെൽ നയിക്കും

Newsroom

Picsart 25 08 15 23 18 39 993
Download the Fanport app now!
Appstore Badge
Google Play Badge 1


ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് 21-കാരനായ ജേക്കബ് ബെഥെൽ ഇംഗ്ലണ്ട് പുരുഷ ടീമിന്റെ ക്യാപ്റ്റനായി. അയർലൻഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിലാണ് ബെഥെൽ ടീമിനെ നയിക്കുക. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലണ്ട് പുരുഷ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ബെഥെൽ മാറും.

1000245428


29 മത്സരങ്ങളിൽ വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുള്ള ബെഥെലിന്റെ നേതൃഗുണങ്ങൾ തിരിച്ചറിഞ്ഞാണ് ഈ തീരുമാനം. ദേശീയ ടീം ക്യാമ്പിലെ തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ പ്രകടനവും പക്വതയും സെലക്ടർമാരെയും കോച്ചിങ് സ്റ്റാഫിനെയും ആകർഷിച്ചതായി ഇംഗ്ലണ്ട് സെലക്ടർമാർ വ്യക്തമാക്കി.

പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാലാണ് ബെഥെലിന് ഈ അവസരം ലഭിച്ചത്.

ODI Squad v South Africa: Harry Brook (captain), Rehan Ahmed, Jofra Archer, Sonny Baker, Tom Banton, Jacob Bethell, Jos Buttler, Brydon Carse, Ben Duckett, Will Jacks, Saqib Mahmood, Jamie Overton, Adil Rashid, Joe Root, Jamie Smith.

T20 Squad v South Africa: Harry Brook (captain), Rehan Ahmed, Jofra Archer, Tom Banton, Jacob Bethell, Jos Buttler, Brydon Carse, Liam Dawson, Ben Duckett, Will Jacks, Saqib Mahmood, Jamie Overton, Adil Rashid, Phil Salt, Jamie Smith, Luke Wood.

T20 Squad v Ireland: Jacob Bethell (captain), Rehan Ahmed, Sonny Baker, Tom Banton, Jos Buttler, Liam Dawson, Tom Hartley, Will Jacks, Saqib Mahmood, Jamie Overton, Matthew Potts, Adil Rashid, Phil Salt, Luke Wood.