മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ടോബി കോലിയർ 2025-26 സീസണിൽ വെസ്റ്റ് ബ്രോമിച്ച് അൽബിയോണിൽ ലോണിൽ ചേരും. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
ചാമ്പ്യൻഷിപ്പിലെ നിരവധി ക്ലബ്ബുകൾക്ക് 21-കാരനായ കോലിയറിനെ ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, പ്രധാന പരിശീലകൻ റയാൻ മേസന്റെ കീഴിൽ പ്രീമിയർ ലീഗ് പ്രൊമോഷന് ശ്രമിക്കുന്ന വെസ്റ്റ് ബ്രോമിന്റെ പദ്ധതികളിൽ കോലിയർ ഒരു പ്രധാന ഭാഗമാകുമെന്ന് അവർ കരുതുന്നു.

2022-ൽ ബ്രൈട്ടണിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെത്തിയ കോലിയർ 2024-ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡിൽ ആദ്യ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ കളിച്ച താരം അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കോബി മൈനൂ, കാസെമിറോ, കോലിയർ ഇംഗ്ലണ്ടിന്റെ U16, U17 ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം U20 ടീമിനായും കളിച്ചിട്ടുണ്ട്.