വൻ താരക്കൈമാറ്റത്തിലൂടെ ബയേൺ മ്യൂണിക്ക് വിംഗർ കിംഗ്സ്ലി കോമാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ ചേരാൻ ഒരുങ്ങുന്നു. ഏകദേശം 30 ദശലക്ഷം യൂറോയുടെ കരാറിന് ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയിലെത്തി. മൂന്ന് വർഷത്തേക്കായിരിക്കും കോമാന്റെ കരാർ. ഈ ആഴ്ച തന്നെ വൈദ്യപരിശോധനകൾ പൂർത്തിയാക്കി കോമാൻ ഔദ്യോഗികമായി അൽ നസറിന്റെ താരമാകും.
സ്‌പാനിഷ് പ്രതിരോധ താരം ഇനിഗോ മാർട്ടിനെസ്, പോർച്ചുഗീസ് ഫോർവേഡ് ജാവോ ഫെലിക്സ് തുടങ്ങിയ പ്രമുഖർക്ക് പിന്നാലെയാണ് കോമാനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്ക് എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിൽ തുടരുന്ന സാഹചര്യത്തിൽ, സൗദി പ്രോ ലീഗിലും ഏഷ്യൻ തലത്തിലും ആധിപത്യം സ്ഥാപിക്കുകയാണ് അൽ നസറിന്റെ ലക്ഷ്യം.